ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകസ്ഥാനമൊഴിഞ്ഞ് ജോ റൂട്ട്. ക്യാപ്‌റ്റൻസി ഒഴിയുന്ന കാര്യം ഇസിബി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു യുഗത്തിന്റെ അന്ത്യം എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് പരമ്പരകളായി മോശം പ്രകടനമാണ് ടീം റൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നത്.
റൂട്ടിന്റെ നായകത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഈ വര്‍ഷം തുടക്കത്തില്‍ ആഷസ് പരമ്പര 0-4 ന് തോറ്റിരുന്നു. വിൻഡീസിനെതിരെയും ദയനീയമായ പ്രകടനം തുടർന്നതോടെയാണ് റൂട്ടിന് പുറത്തേക്കുള്ള വാതിൽ തുറന്നത്. 2017ല്‍ അലസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റൂട്ട് 64 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. നായകനെന്ന നിലയിൽ 27 മത്സരങ്ങള്‍ വിജയിച്ച റൂട്ട് 26 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങി. 42.18 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.