Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുജാരയും മുഹമ്മദ് റിസ്‌വാനും ഒരേ ടീമിൽ! ഇന്ത്യ-പാക് താരങ്ങളു‌ടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പുജാരയും മുഹമ്മദ് റിസ്‌വാനും ഒരേ ടീമിൽ! ഇന്ത്യ-പാക് താരങ്ങളു‌ടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
, വെള്ളി, 15 ഏപ്രില്‍ 2022 (12:37 IST)
ദേശീയ ടീമിൽ കളിക്കുമ്പോൾ ചിരവൈരികളാണെങ്കിലും കൗണ്ടി ക്രിക്കറ്റിൽ ഒരുമിച്ച് കളിക്കുന്നതിന്റെ ത്രില്ലിലാണ് ഇന്ത്യ-പാക് താരങ്ങളായ ചേതേശ്വർ പുജാരയും പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസക്‌സിന് വേണ്ടിയാണ് ഇരു താരങ്ങളും കളിക്കുന്നത്. ഇപ്പോളിതാ മത്സരത്തിന് മുൻപ് സസ‌ക്‌സ് പുറത്തുവിട്ട ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
ഇന്ത്യൻ താരം ചേതേശ്വർ പുജാരയും പാക് താരം മുഹമ്മദ് റിസ്‌വാനും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് ടീം പുറത്തുവിട്ടത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വരാത്ത സാഹചര്യത്തില്‍ ഇരുവരും ഒരുമിച്ച് കളിക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇരുവർക്കും ഇന്ന് അരങ്ങേറ്റ ദിവസം എന്ന തലക്കെട്ടോടെയാണ് സസക്‌സ് ചിത്രം പങ്കുവെച്ചത്.
 
പൂജാര അഞ്ചാം തവണയാണ് കൗണ്ടി കളിക്കാനെത്തുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, യോര്‍ക്ക്‌ഷെയര്‍ (രണ്ട് തവണ), നോട്ടിംഗ്ഹാംഷെയര്‍ എന്നിവര്‍ക്ക് വേണ്ടി പൂജാര കളിച്ചിരുന്നു. അതേസമയം റിസ്‌വാന്റെ ആദ്യ കൗണ്ടി സീസണാനിത്. സസക്‌സ് പോസ്റ്റ് ചെയ്‌ത ചിത്രത്തിൽ നിരവധി ഇന്ത്യൻ പാകിസ്ഥാൻ ആരാധകരാണ് കമന്റുകളുമായെത്തിയത്.
 
ഇത്തരമൊരു കാഴ്‌ച്ച കണ്ണുകൾക്ക് വിരുന്നാണെന്നാണ് ആരാധകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഇലവന്‍; കോലിയെ ട്വെല്‍ത്ത് മാന്‍ ആക്കി ഐലന്‍ഡ് ക്രിക്കറ്റ്, വിമര്‍ശിച്ച് ആരാധകര്‍