Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്, സ്റ്റീവ് വോയെ മറികടന്ന് ജോ റൂട്ട്, സച്ചിൻ്റെ റെക്കോർഡ് തകർക്കാനും സാധ്യതയേറെ

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്, സ്റ്റീവ് വോയെ മറികടന്ന് ജോ റൂട്ട്, സച്ചിൻ്റെ റെക്കോർഡ് തകർക്കാനും സാധ്യതയേറെ
, ചൊവ്വ, 28 ഫെബ്രുവരി 2023 (19:58 IST)
ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ, ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്നീ റെക്കോർഡുകൾ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിൽ നിന്നും ഇന്ത്യൻ താരം വിരാട് കോലി സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 463 മത്സരങ്ങളിൽ നിന്നും 18526 റൺസും 49 സെഞ്ചുറികളുമാണ് സച്ചിൻ്റെ പേരിലുള്ളത്. നിലവിൽ 12809 റൺസും 46 സെഞ്ചുറികളും ഏകദിനത്തിൽ കോലിയുടെ പേരിലുണ്ട്.
 
ഏകദിനക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡ് നേട്ടത്തിന് കോലി വലിയ വെല്ലുവിളി ഉയർത്തുമ്പോൾ ടെസ്റ്റിൽ സച്ചിൻ്റെ റെക്കോർഡിന് വെല്ലുവിളിയാകുന്നത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്. ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ താരങ്ങളിൽ പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് നായകൻ സ്റ്റീവ് വോയെ മറികടന്നിരിക്കുകയാണ് റൂട്ട്. ടെസ്റ്റിൽ മാത്രമാണ് റൂട്ട് പ്രധാനമായും കളിക്കുന്നത് എന്നതും 32 വയസ് മാത്രമാണ് നിലവിൽ പ്രായമെന്നതും റൂട്ടിന് അനുകൂല ഘടകങ്ങളാണ്.
 
200 ടെസ്റ്റിൽ നിന്നും 51 സെഞ്ചുറികളും 15921 റൺസുമാണ് സച്ചിൻ്റെ പേരിലുള്ളത്. റൂട്ട് നിലവിൽ 129 മത്സരങ്ങളിൽ നിന്നും 10948 റൺസാണ് നേടിയിട്ടുള്ളത്. 29 സെഞ്ചുറികളും താരത്തിൻ്റെ പേരിലുണ്ട്. സമകാലീകരായ വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനും തന്നെക്കാൾ പ്രായമുണ്ട് എന്നതും അവരുടെ സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതല്ല എന്നതും സച്ചിൻ്റെ നേട്ടത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന താരമാക്കി റൂട്ടിനെ മാറ്റുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 വർഷം കൊണ്ട് അതിശയിപ്പിക്കുന്ന മുന്നേറ്റം, ഫാബ് 4ൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി ജോ റൂട്ട്