Webdunia - Bharat's app for daily news and videos

Install App

ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ്, സ്റ്റീവ് വോയെ മറികടന്ന് ജോ റൂട്ട്, സച്ചിൻ്റെ റെക്കോർഡ് തകർക്കാനും സാധ്യതയേറെ

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (18:16 IST)
ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ, ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്നീ റെക്കോർഡുകൾ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിൽ നിന്നും ഇന്ത്യൻ താരം വിരാട് കോലി സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 463 മത്സരങ്ങളിൽ നിന്നും 18526 റൺസും 49 സെഞ്ചുറികളുമാണ് സച്ചിൻ്റെ പേരിലുള്ളത്. നിലവിൽ 12898 റൺസും 46 സെഞ്ചുറികളും ഏകദിനത്തിൽ കോലിയുടെ പേരിലുണ്ട്.
 
ഏകദിനക്രിക്കറ്റിൽ സച്ചിൻ്റെ റെക്കോർഡ് നേട്ടത്തിന് കോലി വലിയ വെല്ലുവിളി ഉയർത്തുമ്പോൾ ടെസ്റ്റിൽ സച്ചിൻ്റെ റെക്കോർഡിന് വെല്ലുവിളിയാകുന്നത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്. ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ താരങ്ങളിൽ പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് നായകൻ സ്റ്റീവ് വോയെ മറികടന്നിരിക്കുകയാണ് റൂട്ട്. ടെസ്റ്റിൽ മാത്രമാണ് റൂട്ട് പ്രധാനമായും കളിക്കുന്നത് എന്നതും 32 വയസ് മാത്രമാണ് നിലവിൽ പ്രായമെന്നതും റൂട്ടിന് അനുകൂല ഘടകങ്ങളാണ്.
 
200 ടെസ്റ്റിൽ നിന്നും 51 സെഞ്ചുറികളും 15921 റൺസുമാണ് സച്ചിൻ്റെ പേരിലുള്ളത്. റൂട്ട് നിലവിൽ 129 മത്സരങ്ങളിൽ നിന്നും 10948 റൺസാണ് നേടിയിട്ടുള്ളത്. 29 സെഞ്ചുറികളും താരത്തിൻ്റെ പേരിലുണ്ട്. സമകാലീകരായ വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനും തന്നെക്കാൾ പ്രായമുണ്ട് എന്നതും അവരുടെ സമീപകാല പ്രകടനങ്ങൾ അത്ര മികച്ചതല്ല എന്നതും സച്ചിൻ്റെ നേട്ടത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന താരമാക്കി റൂട്ടിനെ മാറ്റുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments