Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്രയൊക്കെ കേട്ടിട്ടും ഒരു മാറ്റവുമില്ല; ആദ്യ ഓവര്‍ മെയ്ഡന്‍ ആക്കി വീണ്ടും രാഹുല്‍, ഇത് ടെസ്റ്റ് അല്ലെന്ന് ആരാധകര്‍

Fans trolls KL Rahul
, ബുധന്‍, 19 ഏപ്രില്‍ 2023 (19:54 IST)
ട്വന്റി 20 യിലെ മെല്ലെപ്പോക്കിന് പലവട്ടം പഴികേട്ട താരമാണ് കെ.എല്‍.രാഹുല്‍. പവര്‍പ്ലേയിലെ മോശം ബാറ്റിങ് പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കുകയാണ് രാഹുല്‍. ലഖ്‌നൗ നായകനായ രാഹുല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ആദ്യ ഓവര്‍ തന്നെ മെയ്ഡന്‍ ആക്കി. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലാണ് ഒരു റണ്‍സ് പോലും കണ്ടെത്താന്‍ രാഹുലിന് സാധിക്കാതിരുന്നത്. ഇതിനു പിന്നാലെ താരത്തെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.

എത്ര കേട്ടാലും രാഹുല്‍ നന്നാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റ് ആണെന്ന് കരുതിയാണോ രാഹുല്‍ ട്വന്റി 20 യില്‍ ബാറ്റ് ചെയ്യുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്താനാണ് സാധാരണ എല്ലാ ബാറ്റര്‍മാരും ശ്രമിക്കുക. എന്നാല്‍ രാഹുല്‍ അതിനു വിപരീതമായാണ് കളിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് മായങ്ക് കാണിക്കുന്നത്, ടീമിന് പുറത്തിടാൻ സമയമായില്ലേ?