Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൂട്ടിന് പ്രായം 30 മാത്രം, എല്ലാ ബാറ്റിങ് റെക്കോർഡുകളും അയാൾ തകർക്കും

റൂട്ടിന് പ്രായം 30 മാത്രം, എല്ലാ ബാറ്റിങ് റെക്കോർഡുകളും അയാൾ തകർക്കും
, ബുധന്‍, 10 ഫെബ്രുവരി 2021 (12:26 IST)
ഇംഗ്ലണ്ടിന്റെ കടന്നുപോയ എല്ലാ ബാറ്റ്സ്മാന്മാരുടെയും റെക്കോർഡുകൾ ജോ റൂട്ട് മറികടക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന ഇംഗ്ലണ്ട് താരമാണ് ജോ റൂട്ടെന്നും ഹുസൈൻ പറഞ്ഞു.
 
ഇംഗ്ലണ്ടിന്റെ മഹാന്മാരായ കളിക്കാരിൽ ഒരാളാണ് റൂട്ട്. മുപ്പത് വയസ് മാത്രം പ്രായമേ റൂട്ടിനുള്ളു. നിലവിലെ സാധ്യതകൾ നോക്കുമ്പോൾ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ,റൺസ് എന്ന അലസ്റ്റർ കുക്കിന്റെ നേട്ടം മറികടക്കാൻ റൂട്ടിന് സാധിക്കും.
 
അതേസമയം ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ജയത്തെയും നാസർ ഹുസൈൻ അഭിനന്ദിച്ചു. ആദ്യപന്ത് മുതൽ അവസാനം വരെ ഇംഗ്ലണ്ട് നന്നായി കളിച്ചു. വിദേശത്ത് തുടർച്ചയായ ആറാം ജയമാണ് ഇംഗ്ലൺറ്റ് നേടുന്നത്. അതേസമയം രൺടാം ടെസ്റ്റിൽ ആൻഡേഴ്‌സണിന് പകരം സ്റ്റുവർട്ട് ബ്രോഡ് ആദ്യ ഇലവനിൽ കളിച്ചേക്കാമെന്നും നാസർ ഹുസൈൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻഡേഴ്‌സണിന് മുന്നിൽ വീണ്ടും കീഴടങ്ങി രഹാനെ, നാണക്കേടിന്റെ പുതിയ റെക്കോർഡ്