ധോണിക്കൊപ്പമുള്ള ആളെ മനസിലായോ? ചില്ലറക്കാരനല്ല !
ഇന്ത്യക്കു വേണ്ടി നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളുമാണ് ജോഗിന്ദര്‍ കളിച്ചിട്ടുള്ളത്
Publish Date: Sat, 03 Aug 2024 (09:50 IST)
Updated Date: Sat, 03 Aug 2024 (09:53 IST)
Joginder Sharma and MS Dhoni
ഇന്ത്യന്‍ ഇതിഹാസം മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള ജോഗിന്ദര്‍ ശര്‍മയുടെ ചിത്രം വൈറലാകുന്നു. പൊലീസ് വേഷത്തിലാണ് ജോഗിന്ദര്‍ ധോണിക്കൊപ്പം നില്‍ക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരുടെയും കണ്ടുമുട്ടല്‍. വലിയൊരു കാലയളവിനു ശേഷം മഹിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ജോഗിന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ധോണിക്കൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ജേതാക്കള്‍ ആകുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ജോഗിന്ദര്‍ ശര്‍മ. പാക്കിസ്ഥാനെതിരായ ഫൈനലില്‍ ഇന്ത്യക്കു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് ജോഗിന്ദര്‍ ശര്‍മയാണ്. ക്രിക്കറ്റ് താരമായിരുന്ന ജോഗിന്ദര്‍ ഇപ്പോള്‍ പൊലീസിലാണ്. ഹരിയാനയിലെ ഡി.എസ്.പി റാങ്കുള്ള ഉദ്യോഗസ്ഥന്‍.
ഇന്ത്യക്കു വേണ്ടി നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളുമാണ് ജോഗിന്ദര്‍ കളിച്ചിട്ടുള്ളത്. രണ്ട് ഫോര്‍മാറ്റുകളിലായി അഞ്ച് വിക്കറ്റുകള്‍ നേടി. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ജോഗിന്ദര്‍ കളിച്ചിട്ടുണ്ട്.