Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

രാഹുലോ പന്തോ? ഇത്തരം തലവേദനകൾ ഇഷ്ടമാണെന്ന് രോഹിത്

Rohit sharma

അഭിറാം മനോഹർ

, വെള്ളി, 2 ഓഗസ്റ്റ് 2024 (10:21 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പമുണ്ടെന്ന് സമ്മതിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. കെ എൽ രാഹുലും റിഷഭ് പന്തും വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തേക്ക് ശക്തരായ മത്സരാർഥികളാണെന്നും ഈ രണ്ട് താരങ്ങളും വ്യത്യസ്തമായ കഴിവുകളുള്ളവരാണെന്നും മത്സരഫലം നിർണയിക്കാൻ കഴിവുള്ള താരങ്ങളാണെന്നും രോഹിത് പറഞ്ഞു.
 
 നേരത്തെ ടി20 ലോകകപ്പ് കളിച്ച ശേഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തിയിരുന്നു. അതേസമയം ജനുവരിയ്ക്ക് ശേഷം ഇപ്പോഴാണ് കെ എൽ രാഹുൽ ടീമിനൊപ്പം തിരികെ ചേരുന്നത്.  ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമാണ്. രണ്ടുപേരും മികച്ച കളിക്കാരാണ്. സ്വന്തം രീതിയിൽ മത്സരഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന താരങ്ങളാണ്. ടീമിന് ഒട്ടേറെ വിജയങ്ങൾ നേടികൊടുത്തവരാണ്. അതേസമയം കളിക്കാരെ ലഭിക്കാത്ത സാഹചര്യത്തേക്കാൾ ധാരാളം ഓപ്ഷൻ ലഭിക്കുക എന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള ഗുണനിലവാരം നിങ്ങൾക്കുള്ളപ്പോൾ ഒരു ടീമിനെയോ കളിക്കാരനെയോ തിരെഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എനിക്ക് ഇഷ്ടമുള്ളൊരു തലവേദനയാണ്. രോഹിത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷ വീണ്ടും മനു ഭാക്കറിൽ, ബാഡ്മിന്റണില്‍ പ്രതീക്ഷയായി ലക്ഷ്യ സെൻ