Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 1 जनवरी 2025
webdunia

ടെസ്റ്റിൽ ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ അയാളാണ്, വെളിപ്പെടുത്തലുമായി ജോസ് ബട്ട്‌ലർ

ടെസ്റ്റിൽ ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ അയാളാണ്, വെളിപ്പെടുത്തലുമായി ജോസ് ബട്ട്‌ലർ

അഭിറാം മനോഹർ

, ശനി, 28 മാര്‍ച്ച് 2020 (11:39 IST)
ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബൗളിങ് താരം ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ഏകദിന നായകൻ ജോസ് ബട്ട്‌ലർ.കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബട്ട്ലറിന്റെ വെളിപ്പെടുത്തൽ.
 
ടെസ്റ്റിൽ താൻ നേരിട്ടിട്ടുള്ളാ ഏറ്റവും മികച്ച ബൗളിങ്ങ് താരം ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണെന്നാണ് ബട്ട്‌ലർ പറയുന്നത്.മികച്ച പേസും ബൗളിങ്ങിൽ അസാമാന്യമായ കൃത്യതയും ഉള്ള താരമാണ് അദ്ദേഹം. ഒപ്പം കളിക്കളത്തിൽ ആക്രമണോത്സുകനായ താരമാണ് കമ്മിൻസെന്നും ജോസ് ബട്ട്ലർ പറയുന്നു.ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ്ങ് താരങ്ങൾ ഓസീസ് താരങ്ങളണെന്നാണ് ബട്ട്ലറിന്റെ വിലയിരുത്തൽ.ഓസീസ് താരങ്ങളായ ജോഷ് ഹേസൽവുഡിനേയും നഥാൻ ലയണിനേയുമാണ് ബട്ട്ലർ ചൂണ്ടികാണിച്ചത്. ഇവർ മൂന്ന് പേരും ഒന്നിച്ച് കളിക്കുമ്പോൾ ഓസീസ് അതിശക്തമായ ടീമാണെന്നും ബട്ട്ലർ കൂട്ടിചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനെ ഓപ്പണറാക്കിയ തീരുമാനത്തിന് പിന്നിൽ, വെളിപ്പെടുത്തലുമായി അസ്‌ഹറുദ്ദീൻ