Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് കണ്ടത് 43 മില്യൺ കാഴ്ച്ചക്കാർ!! കണക്കുകൾ പുറത്തുവിട്ട് ബാർക്ക്

ഇന്ത്യയിലെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് കണ്ടത് 43 മില്യൺ കാഴ്ച്ചക്കാർ!! കണക്കുകൾ പുറത്തുവിട്ട് ബാർക്ക്

അഭിറാം മനോഹർ

, ബുധന്‍, 25 മാര്‍ച്ച് 2020 (11:35 IST)
കഴിഞ്ഞ വർഷം കൊൽക്കത്തയിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടന്ന രാജ്യത്തെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റ് കണ്ടത് 43 മില്യൺ കാഴ്ച്ചക്കാരെന്ന് റിപ്പോർട്ട്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ അഥവാ ബാർക്ക് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2 ബില്യൺ കാഴ്ച്ചയും ഈ മത്സരത്തിന് ലഭിച്ചെന്നാണ് ബാർക്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
 
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് മത്സരത്തിൽ ആധികാരിക വിജയമായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെതിരെ നേടിയത്.ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെതിരെ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു പരാജയപ്പെടുത്തിയത്. രണ്ടിന്നിങ്സിൽ നിന്നുമായി 9 വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമയായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ഹീറോ.ഇഷാന്ത് ശർമ്മയായിരുന്നു ചരിത്ര ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ച്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഛേത്രി മുതൽ മെസ്സി വരെ, കൊവിഡ് 19 പ്രതിരോധത്തിന് രംഗത്തിറങ്ങി ഫുട്ബോൾ ലോകം