Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ്:‌ ഇംഗ്ലണ്ടിന് ഭീഷണി രണ്ട് ടീമുകളെന്ന് ജോസ് ബട്ട്‌ലർ

ടി20 ലോകകപ്പ്:‌ ഇംഗ്ലണ്ടിന് ഭീഷണി രണ്ട് ടീമുകളെന്ന് ജോസ് ബട്ട്‌ലർ
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (19:56 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസൺ അവസാനിപ്പിച്ചതിന് പിന്നാലെ യുഎഇയിൽ തന്നെയാണ് ഇത്തവണ ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. പ്രമുഖ ടീമുകളുടെയെല്ലാം താരങ്ങൾ ഐപിഎല്ലിനായി യുഎഇയിൽ ഉണ്ട് എന്നതിനാൽ തന്നെ പിച്ചുമായും കാലാവസ്ഥയുമായുമെല്ലാം പൊരുത്തപ്പെടാൻ താരങ്ങൾക്ക് സമയം ലഭിച്ചിട്ടുണ്ട്. 
 
ഇപ്പോളിതാ ലോകകപ്പ് നേടാൻ ഇംഗ്ലണ്ടിന് ഭീഷണിയുയർത്തുന്ന ടീമുകളേതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം തിരിച്ചടിയാണെങ്കിലും ജേസൺ റോയ്,ഡേവിഡ് മലാൻ തുടങ്ങി മികച്ച താരങ്ങൾ ഇംഗ്ലണ്ടിനുണ്ട്.
 
ഇത്തവണ ലോകകപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് ഏറ്റവും വെല്ലുവിളിയാവുക ഇന്ത്യയും വെസ്റ്റിൻഡീസുമാണെന്നാണ് താരം പറയുന്നത്. സിക്‌സറുകൾ നേടാനുള്ള സവിശേഷമായ കഴിവാണ് വിൻഡീസിനെ അപകടകാരികളാക്കുന്നതെന്നാണ് ബട്‌ലർ പറയുന്നത്.ഏത് സാഹചര്യത്തില്‍ നിന്നും ഒറ്റക്ക് മത്സരം പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ശക്തി.
 
അതേസമയം രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുംറ തുടങ്ങി എടുത്തുപറയേണ്ട നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഐപിഎൽ മത്സരങ്ങൾക്ക് തൊട്ടുപിന്നാലെ എത്തുന്ന ലോകകപ്പ് എന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ പുതിയ റെക്കോർഡ് നേട്ടം കുറിച്ച് ബാബർ അസം, പിന്തള്ളിയത് ക്രിസ് ഗെയ്‌ലിനെ