Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

ബു‌മ്രയെ തളയ്‌ക്കാൻ ഞങ്ങൾക്കറിയാം: തന്ത്രം വ്യക്തമാക്കി ഓസീസ് പേസർ

ബു‌മ്ര
, വെള്ളി, 20 നവം‌ബര്‍ 2020 (19:44 IST)
ഇന്ത്യ ഓസീസ് ക്രിക്കറ്റ് പരമ്പരയിൽ ഓസീസ് താരങ്ങൾ ഏറ്റവും ഭയക്കുന്ന ബൗളറാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര. ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതാണ് മറ്റ് ബൗളർമാരിൽ നിന്നും ബു‌മ്രയെ വ്യത്യസ്‌തനാക്കുന്നത്.ഇപ്പോഴിതാ ബു‌മ്രയെ തളയ്ക്കാ ഓസീസ് ടീമിന്റെ കയ്യിൽ തന്ത്രങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് പേസ് താരമായ ജോഷ് ഹേസൽ വുഡ്.
 
മികച്ച ബൗളറാണ് ബു‌മ്ര. പേസിനെ മികച്ച നിലയിൽ നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്ന താരം.ന്യൂബോളിലും പഴയ ബോളിലും വിക്കറ്റ് വീഴ്ത്താന്‍ ബൂംറയ്ക്ക് സാധിക്കുന്നു. എന്നാൽ ടെസ്റ്റിൽ ബു‌മ്രയ്‌ക്ക് നിരവധി ഓവറുകൾ ബൗൾ ചെയ്യേണ്ടിവരും ആദ്യ മത്സരങ്ങളില്‍ത്തന്നെ മാനസികമായി തളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഹേസൽവുഡ് പറയുന്നു.സമീപകാലത്തായി ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹേസൽവുഡ് അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയില്ലെന്ന് കരുതി കോലി ആവാൻ ശ്രമിക്കരുത്, രാഹാനക്ക് മുന്നറിയിപ്പ് നൽകി ഹർഭജൻ