Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

എനിക്ക് പങ്കില്ല ഇഷാനെയും ശ്രേയസ് അയ്യരെയും ബിസിസിഐ കരാറിൽ നിന്നും ഒഴിവാക്കിയത് അഗാർക്കറെന്ന് ജയ് ഷാ

Ajit agarkar

അഭിറാം മനോഹർ

, വെള്ളി, 10 മെയ് 2024 (19:10 IST)
ടി20 ലോകകപ്പിന് മാസങ്ങള്‍ മുന്‍പ് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ ഒഴിവാക്കിയിരുന്നു. രഞ്ജി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു താരങ്ങള്‍ക്കെതിരെ ബിസിസിഐ നടപടിയെടുത്തത്. ഈ തീരുമാനത്തിന് പിന്നില്‍ ടീമിന്റെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ ആയിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ.
 
 നിങ്ങള്‍ക്ക് വേണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടന പരിശോധിക്കാം. ഞാന്‍ സെലക്ഷന്‍ മീറ്റിംഗിന്റെ കണ്‍വീനര്‍ മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍,ഇഷാന്‍ കിഷന്‍ എന്നിവരെ കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തത് അഗാര്‍ക്കറാണ്. അത് നടപ്പിലാക്കുക മാത്രമാണ് എന്റെ ചുമതല.കരാറില്‍ സഞ്ജു അടക്കമുള്ള പുതിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതികളില്‍ ഒഴിച്ചുകൂട്ടാനാവാത്തവരില്ല. ജയ് ഷാ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

CSK vs GT : എതിരാളികൾ ഗുജറാത്ത്, ചെന്നൈയ്ക്ക് ഇന്ന് വിജയം നിർണായകം