പന്ത് പറന്ന് പിടിച്ച് സഞ്ജു, ഫീൽ‌ഡിങ് ഗംഭീരം; പക്ഷേ ഭാഗ്യമില്ല?!

തിങ്കള്‍, 3 ഫെബ്രുവരി 2020 (10:47 IST)
ഇന്ത്യ ന്യൂസിലന്‍ഡ് അവസാന ടി20 മല്‍സരവും ജയിച്ച് പരമ്പരമ്പരയിൽ സമ്പൂർണ ആധിപത്യവുമായി ടീം ഇന്ത്യ. തോൽക്കുമെന്ന് തോന്നിയ മത്സരം ഇന്ത്യൻ ബൗളർമാർ അതിവേഗം കൈപ്പിടിയിൽ ആക്കുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു.
 
അഞ്ചാം മത്സരത്തിൽ ബാറ്റിങ്ങിൽ സഞ്ജു സാംസൺ പരാജയമായിരുന്നെങ്കിലും ഫീൽഡിങ്ങിൽ മലയാളികളുടെ മാനം കാത്തു. ഒരു ക്യാച്ചും ഒരു റണ്ണൗട്ടും അക്കൗണ്ടിലാക്കിയ മലയാളി താരം സിക്‌സര്‍ രക്ഷിച്ചെടുക്കുന്ന വീഡിയോ വൈറലാവുകയാണ്. 
 
എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ ഫീല്‍ഡിങ് പ്രകടനം. റോസ് ടെയ്‌ലര്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരു ഷോട്ട് അതിര്‍ത്തിവരയില്‍നിന്നും പുറത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കുള്ളിലാക്കുകയും നിമിഷനേരത്തിനുള്ളിൽ അത് ബൌണ്ടറിക്കുള്ളിലേക്കിടുകയും ചെയ്യുകയാണ് സഞ്ജു. സിക്‌സകര്‍ പ്രതീക്ഷിച്ചിരുന്ന ന്യൂസിലൻഡിന് അതിലൂടെ 2 റൺസ് മാത്രമേ ഓടിയെടുക്കാൻ കഴിഞ്ഞുള്ളു. സന്ദർഭോചിതമായ ഇടപെടലിലൂടെ സഞ്ജു രക്ഷിച്ചെടുത്തത് 4 റൺസ് ആണ്.  
 
ഇതിനു പുറമെ ഒരു റണ്ണൗട്ടിൽ പങ്കാളിയായ സഞ്ജു, ടിം സീഫർട്ടിന്റെ നിർണായക ക്യാച്ചും നേടി. ടോം ബ്രൂസിനെ റണ്ണൗട്ടാക്കിയ ആ നീക്കം കളത്തിൽ സഞ്ജുവിന്റെ ശ്രദ്ധ വ്യക്തമാകുന്നുണ്ട്. ആദ്യം നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഉന്നമിട്ട സഞ്ജു നിമിഷാർദ്ധത്തിൽ തന്നെ ഔട്ടിനു സാധ്യത കൂടുതൽ മറുവശത്താണെന്ന് മനസിലാക്കുകയും ഉടനടി പന്ത് അവിടേക്കെറിയുകയായിരുന്നു. ഞ്ജുവിന്റെ കൃത്യതയാർന്ന ത്രോയും വിക്കറ്റിനു പിന്നിൽ ലോകേഷ് രാഹുലിന്റെ മികവും സമ്മേളിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ഒരു വിക്കറ്റ് ആണ്. 
 
അതേസമയം, ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇനി സ്ഥാനം പിടിക്കുക ദുഷ്‌കരമായിരിക്കും. മൂന്നുതവണ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും താരത്തിന് തിളങ്ങാനായില്ല. 5 പന്ത് നേരിട്ട സഞ്ജു 2 റണ്‍സെടുത്താണ് ഇത്തവണ പുറത്തായത്. ഇതേ പരമ്പരയിലെ നാലാം മത്സരത്തില്‍ 5 പന്തില്‍ 8 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന്റെ കാര്യം ഇനി അവതാളത്തിലാകുമെന്നാണ് പറയപ്പെടുന്നത്. 

Sanju samson you beauty...one of the best catch in history

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സമ്പൂർണം, കിവീസിനെ പിടിച്ചുകെട്ടി പരമ്പര തൂത്തുവാരി ഇന്ത്യ