ധവാനെ മാറ്റണം, പകരം ഈ താരം ഓപ്പണിങിനിറങ്ങണം : മുൻ ഇന്ത്യൻ സൂപ്പർ താരം

സെനിൽ ദാസ്

ശനി, 9 നവം‌ബര്‍ 2019 (12:50 IST)
ടി20യിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ഥാനത്ത് നിന്നും ശിഖർ ധവാനെ പുറത്താക്കണമെന്നും പകരം കെ എൽ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണിങ് താരം കൃഷ്ണമാചാരി ശ്രീകാന്ത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ധവാൻ വളരെ മോശമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ ശ്രീകാന്ത് പകരം കെ എൽ രാഹുൽ രോഹിത് ശർമ്മ കൂട്ടുകെട്ടിന് ടീമിന്റെ ഓപ്പണിങ് ചുമതല നൽകണമെന്നും ആവശ്യപ്പെട്ടു. 
 
ഇപ്പോഴത്തെ ധവാന് തന്റെ സ്വതസിദ്ധമായ കളി കാഴ്ചവെക്കുവാൻ സാധിക്കുന്നില്ലെന്നും  മത്സരത്തിന് അനുസരിച്ച് തന്റെ കളിയുടെ പേസ് മാറ്റുവാൻ കഴിയുന്നില്ല എന്നത് ടീമിന് ബാധ്യത സൃഷ്ട്ടിക്കുന്നുവെന്നും ശ്രീകാന്ത് പറയുന്നു. 
എന്നാൽ ധവാന് പകരം രാഹുലിനെ ഓപ്പൺ ചെയ്യുവാൻ അനുവദിക്കുകയാണെങ്കിൽ രോഹിത്തിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തുവാൻ രാഹുലിന് സാധിക്കുമെന്നും പവർ പ്ലേ ഓവറുകൾ കൂടുതൽ മുതലെടുക്കാൻ സാധിക്കുമെന്നുമാണ് ശ്രീകാന്തിന്റെ അഭിപ്രായം.
 
നേരത്തെ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കറും ബംഗ്ലാദേശ് പരമ്പരയിലെ ധവാന്റെ മെല്ലെപ്പോക്ക് സമീപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം റൺസിന്റെ മാലപടക്കം തീർത്ത് ഡേവിഡ് മാലൻ‍. റെക്കോർഡുകൾ പെരുമഴ തീർത്ത മത്സരത്തിൽ കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്