Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടവുമായി റബാഡ, അതിവേഗം നേട്ടം സ്വന്തമാക്കുന്നവരിൽ മൂന്നാമത്

ടെസ്റ്റ്
, വ്യാഴം, 28 ജനുവരി 2021 (18:47 IST)
ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ പുരോഗമിക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ മൂന്നാംദിനം ഹസന്‍ അലിയുടെ വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് റബാഡ ഈ നേട്ടം സ്വന്തമാക്കിയത്. 
 
8154 പന്തുകളിൽ നിന്നാണ് റബാഡയുടെ നേട്ടം. 7848 പന്തുകളിൽ നിന്നും 200 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. 7730 പന്തുകളിൽ നിന്നും നേട്ടം സ്വന്തമാക്കിയ പാകിസ്ഥാന്‍ മുന്‍താരം വഖാര്‍ യൂനിസ് എന്നിവരാണ് റബാഡയ്‌ക്ക് മുന്നിലുള്ളത്. അതേസമയം വെറും 44 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് റബാഡയുടെ നേട്ടം. 33 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റ് തികച്ച പാകിസ്ഥാന്റെ യാസിർ ഷായാണ് പട്ടികയിൽ ഒന്നാമത്.
 
അതേസമയം 200 വിക്കറ്റ് നേടുന്ന എട്ടാം ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിലുമെത്തി റബാഡ. കൂടാതെ 200 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരം കൂടിയാണ് ഇരുപത്തിയഞ്ച് കാരനായ റബാഡ. വഖാര്‍ യൂനിസ്, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീഗിലെ അവസാനക്കാരോട് തോൽവി, വിജയപരമ്പരയ്‌ക്കൊടുവിൽ അടിതെറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ്