Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

kamran gulam

അഭിറാം മനോഹർ

, വ്യാഴം, 28 നവം‌ബര്‍ 2024 (16:58 IST)
kamran gulam
പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്വെയ്ക്ക് മുന്നില്‍ 304 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സൈം അയൂബും അബ്ദുള്ള ഷെഫീഖും ചേര്‍ന്ന് നല്‍കിയത്. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെ സയീം അയൂബിനെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ കമ്രാന്‍ ഗുലാമും അബ്ദുള്ള ഷെഫീഖും ചേര്‍ന്ന് പാക് സ്‌കോര്‍ ഉയര്‍ത്തി.
 
 103 റണ്‍സുമായി സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ കമ്രാന്‍ ഗുലാമാണ് പാകിസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. അബുള്ള ഷെഫീഖ്(50), മൊഹമ്മദ് റിസ്വാന്‍(37),സൈം അയൂബ്(30) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്‍കി. നേരത്തെ ബാബര്‍ അസമിന് പകരം ടെസ്റ്റില്‍ പകരക്കാരനായാണ് കമ്രാന്‍ ഗുലാം ടീമിലെത്തിയത്. സിംബാബ്വെയ്‌ക്കെതിരെയുള്ള പരമ്പരയില്‍ ബാബര്‍ അസമിന് പാകിസ്ഥാന്‍ വിശ്രമം അനുവദിച്ചിരുന്നു.
 
 ഇതോടെയാണ് കമ്രാന്‍ ഗുലാം ഏകദിനടീമിലും ഭാഗമായത്. 99 പന്തില്‍ 10 ബൗണ്ടറികളും 4 സിക്‌സുകളും സഹിതമാണ് കമ്രാന്‍ 103 റണ്‍സെടുത്തത്. സിംബാബ്വെയ്ക്കായി സിക്കന്ദര്‍ റാസ, റിച്ചാര്‍ ഘരാവ എന്നിവര്‍ 2 വിക്കറ്റ് വീതവും ബ്ലെസ്സിങ് മുസറബാനി, ഫറാസ് അക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ഓരോ മത്സരവും വിജയിച്ച പാകിസ്ഥാനും സിംബാബ്വെയ്ക്കും പരമ്പര സ്വന്തമാക്കാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്