Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്

Kohli

അഭിറാം മനോഹർ

, വ്യാഴം, 28 നവം‌ബര്‍ 2024 (14:50 IST)
Kohli
2024-25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉടനീളം കോലി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്തുമെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ കോലി സെഞ്ചുറി നേടിയിരുന്നു. 491 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റിലെ കോലിയുടെ സെഞ്ചുറി പ്രകടനം.
 
അദ്ദേഹം നല്ല രീതിയില്‍ ബാറ്റ് വീശുന്നുണ്ട്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍ ബുദ്ധിമുട്ടേറിയ പിച്ചില്‍ കോലി തന്റെ ക്ലാസ് കാണിച്ചതാണ്. പരമ്പരയുടെ തുടക്കത്തില്‍ തന്നെ കോലി സെഞ്ചുറി നേടി എന്നത് സന്തോഷകരമാണ്. കോലിയ്ക്ക് മികച്ചൊരു പരമ്പരയാകും ഇതെന്ന് ഞാന്‍ കരുതുന്നു. യശ്വസി ജയ്‌സ്വാളും മികച്ച രീതിയില്‍ കളിക്കുന്നു. ഒന്നര വര്‍ഷം മുന്‍പാണ് അവന്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഓസ്‌ട്രേലിയയില്‍ പോയി പെര്‍ത്തില്‍ കളിക്കാനും ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടാനും പല കളിക്കാര്‍ക്കും സാധിക്കുമെന്ന് തോന്നില്ല. റണ്‍സിനോടുള്ള അവന്റെ ആഗ്രഹവും വിശപ്പും അവനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ദ്രാവിഡ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?