Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ഏറ്റ പരിക്ക് ഗുരുതരം, കെയ്ൻ വില്യംസൺ ഏകദിന ലോകകപ്പിൽ കളിക്കില്ല

ഐപിഎല്ലിൽ ഏറ്റ പരിക്ക് ഗുരുതരം, കെയ്ൻ വില്യംസൺ ഏകദിന ലോകകപ്പിൽ കളിക്കില്ല
, വ്യാഴം, 6 ഏപ്രില്‍ 2023 (12:54 IST)
ഐപിഎല്ലിനിടെ പരിക്കേറ്റ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിന് ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് നഷ്ടമാകും. ഐപിഎല്ലിനിടെ താരത്തിൻ്റെ വലത് കാൽമുട്ടിനേറ്റ പരിക്കാണ് വില്ലനായത്.മൂന്ന് ആഴ്ചക്കിടെ വില്യംസൺ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെങ്കിലും ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന് മുൻപ് കായികക്ഷമത വീണ്ടെടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം നടത്തിയ സ്കാനിംഗിൽ താരത്തിൻ്റെ വലത് കാൽമുട്ടിലെ ക്രൂസിയേറ്റ് ലിഗമെൻ്റിൽ വിള്ളൽ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 2019 ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിലേക്കെത്തിച്ചത് വില്യംസണായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 578 റൺസുമായി താരം ടൂർണമെൻ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ ബാറ്റ് ചെയ്യുന്നതിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടിക്കലിനെ താഴേക്ക് ഇറക്കിയത് ഒരു തന്ത്രമായിരുന്നു, പക്ഷേ പാളി; തുറന്നുപറഞ്ഞ് സഞ്ജു