ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും തൃപ്തിയാകില്ലെന്ന വാശിയിലാണ് ഇക്കുറി ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നത്. ഓസീസ് മണ്ണിൽ ഇന്ത്യ ലോകകിരീടത്തിനായി മത്സരിക്കുമ്പോൾ ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ നായകനായ കപിൽദേവ്.
മറ്റെന്തിനേക്കാളും കളി വിജയിപ്പിക്കാൻ ആവശ്യം ഓൾറൗണ്ടർമാരുടെ സാന്നിധ്യമെന്ന് കപിൽ ദേവ് പറയുന്നു. ഇന്ത്യയ്ക്ക് ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം കരുത്ത് നൽകും. ടി20യിൽ ഒരു കളിയിൽ ജയിക്കുന്ന ടീം അടുത്ത കളിയിൽ തോൽക്കാം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പ് സാധ്യത പറയുക പ്രയാസമാണ്. ഇന്ത്യ അവസാന നാലിൽ എത്തുമോ എന്നതാണ് എൻ്റെ ചിന്ത. എൻ്റെ കാഴ്ചയിൽ ഇന്ത്യൻ ടീം അവസാന നാലിലെത്താൻ 30 ശതമാനം സാധ്യതയാണുള്ളത്. കപിൽദേവ് പറഞ്ഞു.