Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനിൽ ഏഷ്യാക്കപ്പ് കളിക്കാനില്ലെങ്കിൽ ഇന്ത്യയിൽ ലോകകപ്പും കളിക്കാനില്ല: ബിസിസിഐക്ക് അതേ നാണയത്തിൽ പാക് മറുപടി

പാകിസ്ഥാനിൽ ഏഷ്യാക്കപ്പ് കളിക്കാനില്ലെങ്കിൽ ഇന്ത്യയിൽ ലോകകപ്പും കളിക്കാനില്ല: ബിസിസിഐക്ക് അതേ നാണയത്തിൽ പാക് മറുപടി
, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:52 IST)
അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന ബിസിസിഐ പ്രസിഡൻ്റ് ജയ് ഷായുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യ- പാക് വാക്പോര് രൂക്ഷമാകുന്നു. ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റി ന്യൂട്രൽ വേദിയിൽ നടത്തണമെന്നാണ് ജയ് ഷാ ആവശ്യപ്പെട്ടത്.
 
ഈ പരാമർശത്തിന് അതേ നാണയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും രാജിവെയ്ക്കാൻ തയ്യാറാണെന്നും പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാക്കപ്പിൽ പങ്കെടുക്കില്ലെങ്കിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ നിന്നും പിന്മാറുമെന്നും പാക് ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.2008ലെ ഏഷ്യാക്കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്.
 
ഓസീസും ഇംഗ്ലണ്ടും ന്യൂസിലൻഡും അടക്കമുള്ള ടീമുകൾ പാകിസ്ഥാനിലെത്തി കളിച്ചെങ്കിലും ഇന്ത്യ ഇതുവരെയും പാകിസ്ഥാനിൽ കളിക്കില്ലെന്ന തീരുമാനത്തിലാണ്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് പാക് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനിൽ ഏഷ്യാകപ്പ് കളിക്കില്ലെന്ന് ഇന്ത്യ, രൂക്ഷവിമർശനവുമായി ഷാഹിദ് ആഫ്രിദി