Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karun Nair: കരുണിനു ഒരു അവസരം കൂടി നല്‍കി റിസ്‌ക്കെടുക്കാനില്ല; പകരം ഈ യുവതാരം ഇറങ്ങും

മൂന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ട്രഫോര്‍ഡില്‍ ഇറങ്ങുക

Karun nair, India vs ENgland, Karun Nair will be dropped from Team, കരുണ്‍ നായര്‍

രേണുക വേണു

London , വ്യാഴം, 17 ജൂലൈ 2025 (12:53 IST)
Karun Nair: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ കരുണ്‍ നായര്‍ കളിക്കില്ല. ജൂലൈ 23 മുതല്‍ മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓള്‍ഡ് ട്രഫോര്‍ഡിലാണ് നാലാം ടെസ്റ്റ് നടക്കുക. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുകയാണ്. 
 
മൂന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ട്രഫോര്‍ഡില്‍ ഇറങ്ങുക. മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ ബെഞ്ചിലിരിക്കും. പകരം സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനില്‍ എത്തും. വേറെ മാറ്റങ്ങളൊന്നും പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. ആദ്യ ടെസ്റ്റില്‍ സായ് സുദര്‍ശന്‍ ഇന്ത്യക്കായി കളിച്ചിരുന്നു. രണ്ടും മൂന്നും ടെസ്റ്റുകളില്‍ പുറത്തിരിക്കേണ്ടിവന്നു. 
 
സാധ്യത ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് 
 
ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 21.83 ശരാശരിയില്‍ കരുണ്‍ നായര്‍ നേടിയിരിക്കുന്നത് വെറും 131 റണ്‍സ് മാത്രം. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 40 റണ്‍സാണ് ഈ പരമ്പരയിലെ കരുണ്‍ നായരുടെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ്ങിനു കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടായിരുന്ന എഡ്ജ്ബാസ്റ്റണില്‍ ആകട്ടെ 31, 26 എന്നിങ്ങനെയാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനെത്തിയ കരുണ്‍ നായര്‍ 0, 20 എന്നീ സ്‌കോറുകള്‍ നേടിയാണ് പുറത്തായത്. ഇതേ തുടര്‍ന്ന് അടുത്ത രണ്ട് ടെസ്റ്റുകളിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കരുണിന് മൂന്നാം സ്ഥാനം നല്‍കിയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. എന്നാല്‍ അവിടെയും കരുണ്‍ പരാജയമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ICC Test Rankings: ഒന്നാം സ്ഥാനം തിരികെപിടിച്ച് റൂട്ട്, ഐസിസി റാങ്കിങ്ങിൽ ഗില്ലിനും ജയ്സ്വാളിനും തിരിച്ചടി