Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആരും ട്രോളണ്ട, അത് ബാറ്റിങ് പിച്ച് തന്നെ'; ആവര്‍ത്തിച്ച് ക്യുറേറ്റര്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങ് പിച്ച് ആണെന്നും നന്നായി റണ്‍ ഒഴുകുമെന്നും ക്യുറേറ്റര്‍ നേരത്തെ പറഞ്ഞിരുന്നു

Karyavattom greenfield cricket pitch
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (08:22 IST)
കാര്യവട്ടം ട്വന്റി 20 മത്സരത്തിനായി ഒരുക്കിയത് ബാറ്റിങ് പിച്ച് തന്നെയെന്ന് കെസിഎ ക്യുറേറ്റര്‍ എ.എം.ബിജു. നന്നായി റണ്‍സ് ഒഴുകുന്ന വിധമാണ് പിച്ച് ഒരുക്കിയത്. കാലാവസ്ഥയും മഞ്ഞും കാരണം പിച്ചിന്റെ സ്വഭാവം പെട്ടന്ന് മാറിയതാണെന്നും ക്യുറേറ്റര്‍ പറഞ്ഞു. ബാറ്റിങ് പിച്ചാണ് ഉദ്ദേശിച്ചത്. പക്ഷേ ബൗളേഴ്‌സിനെ നന്നായി സഹായിച്ചു. പിച്ചില്‍ ഈര്‍പ്പം വന്നതാണ് ഇതിനു കാരണമെന്നും ക്യുറേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങ് പിച്ച് ആണെന്നും നന്നായി റണ്‍ ഒഴുകുമെന്നും ക്യുറേറ്റര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കളിയില്‍ കണ്ടത് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന കാഴ്ചയാണ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആകുമ്പോഴേക്കും നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ടി 20 യിലെ കൂറ്റനടിക്കാര്‍ മുഴുവന്‍ കാര്യവട്ടത്ത് വട്ടംകറങ്ങി. ഇത് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs South Africa 1st T20 Scorecard: റണ്ണൊഴുകാന്‍ പിശുക്ക് കാട്ടിയ പിച്ചില്‍ കൂളായി ബാറ്റ് വീശി സൂര്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം