Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലാസ്റ്റേഴ്‌സ് കടക്കെണിയിൽ തന്നെ, ബെംഗളൂരുവിനെതിരെ തോറ്റത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്

ബ്ലാസ്റ്റേഴ്‌സ് കടക്കെണിയിൽ തന്നെ, ബെംഗളൂരുവിനെതിരെ തോറ്റത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്
, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (12:46 IST)
ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കടാ എന്ന കിടിലൻ പഞ്ച് ഡയലോഗുമായാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കളിക്കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ സീസണുകളിലെ നിഴൽ പോലുമല്ലാത്ത പ്രകടനങ്ങളിലൂടെ വാചകമടി മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്ന ആക്ഷേപം അരക്കെട്ടുറപ്പിക്കുന്ന പ്രകടനമാണ് ടീം നടത്തുന്നത്. ഇത്തവണയും മാറ്റങ്ങളില്ല. ടീം ബെംഗളൂരുവായി മാറിയപ്പോൾ തോൽവി വീണ്ടും തോൽവി തന്നെ.
 
17ആം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്‌സ് എന്നാൽ 29ആം മിനിറ്റിലെ പ്രതിരോധത്തിലെ പിഴവിലൂടെ ഗോൾ വഴങ്ങുന്ന കാഴ്‌ച്ചയായിരുന്നു ഇത്തവണ മത്സരത്തിൽ കാണാനായത്. ആദ്യ പകുതിയിൽ ബെംഗളൂരിവിനോട് ഒപ്പത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർന്നടിയുകയായിരുന്നു. രണ്ടാം പകുതിയിൽ 3 ഗോളുകളാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്.
 
ക്ലൈറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിന് വേണ്ടിൽ ഗോൾ കണ്ടെത്തിയത്. കെ പി രാഹുല്‍, വിസെന്റെ ഗോമസ് എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും ഏറെ വരാനിരിയ്ക്കന്നു, ആരാധകരെ ആവേശത്തിലാക്കി രോഹിത് ശർമ്മ