ബാംബോലീം: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കൊൽക്കത്തയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്. 67ആം മിനിറ്റിൽ കൊൽക്കത്തയുടെ ഫിജി താരം റോയ് കൃഷ്ണയാണ് എടികെയ്ക്കായി വിജയ ഗോൾ സ്വന്തമാക്കിയത്. മത്സരരത്തിന്റെ രണ്ടാം പകുതിയിലാണ് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായത്. മത്സരത്തിൽ ഭൂരുഭാഗം സാമയത്തും പന്ത് ബ്ലാസ്റ്റേഴ് താരങ്ങളുടെ കാലുകളിലായിരുന്നിട്ടും അത് ഗോളാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. തുടർച്ചയായ അഞ്ചാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിന്റെു ഉദ്ഘാടന മത്സരം കളിയ്ക്കുന്നത്.
മലയാളി താരങ്ങളായ പ്രശാന്തും സഹലും കേരള ബ്ലാസ്റ്റേഴ്സിൽ ഇടം നേടി. കളിയുടെ 33 ആം മിനിറ്റിൽ എടികെയുടെ റോയി കൃഷ്ണയ്ക്ക് മികച്ച അവസരം ലഭിച്ചു എങ്കിലും അത് ഗൊളാക്കാൻ അദ്ദേഹത്തിനായില്ല. തൊട്ടുപിന്നാാലെ ക്ലിയറൻസ് നടത്തി കേരളത്തിന്റെ പ്രതിരോധ താരം കോസ്റ്റ കയ്യടി നേടി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഋത്വിക് ദാസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. ലഭിച്ച ഫ്രീകിക്ക് വലയിലാക്കുന്നതിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. 49 ആം മിനിറ്റിൽ ജെസെലിന്റെ പാസ് ഗോളാക്കാനുള്ള സഹലിന്റെ ശ്രമവും പാളി. പിന്നീട് 65 മിനിറ്റിലും ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പിന്നാലെ 67 മിനിറ്റിൽ റോയ് കൃഷ്ണ എടികെയുടെ വിജയ ഗോൾ നേടി. സിഡോയ്ക്ക് പകരം ജോര്‍ദാന്‍ മുറെയെയും ഋത്വിക് ദാസിന് പകരം ഖൗല്‍ഹ്രിങ്ങിനെയും സഹലിന് പകരം ലാല്‍റുവതാറെയെയും കോനെയ്ക്ക് പകരം ഫകുണ്ടോ പെരേരയെയും ഇറക്കി ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും ഫാലമുണ്ടായില്ല.