കെ സി എക്ക് നൽകിയ കത്ത് പരസ്യമായതിൽ ദുഖമുണ്ടെന്ന് സഞ്ജു വി സാംസൺ

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (17:56 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ടീമിലെ സഹതാരങ്ങൾ കെ സി എക്ക് നൽകിയ കത്ത് പരസ്യമായതിൽ ദുഖമുണ്ടെന്ന് സഞ്ജു വി സാംസൺ. ടീമിനുള്ളിൽ നടന്ന ചർച്ച എങ്ങനെയാണ് പുറത്തായതെന്നറിയില്ല. വിഷയത്തിൽ കെ സി എയുടെ തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു പറഞ്ഞു. 
 
അച്ചടക്ക നടപടി നേരിട്ട സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം. ആ സമയത്ത് കേരളം വിട്ട് പോയാലോ എന്നു വരെ ചിന്തിച്ചു. പക്ഷെ പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്ന് തോന്നി. 
 
അടുത്ത സീസൺ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ടീമിൽ തങ്ങൾക്ക് ആശങ്കയുണ്ട്. സച്ചിൻ ബേബി മറ്റു കളിക്കാരോട് പെരുമാറുന്ന രീതി ഒരുപക്ഷേ ടീമിനെ പരാജയത്തിലേക്കു തന്നെ നയിച്ചേക്കാം എന്ന് സഞ്ജു പറഞ്ഞു. അതേസമയം സച്ചിൻ ബേബി ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചാൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിൽ നിന്നും സഞ്ജു ഒഴിഞ്ഞുമാറി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

ഐസിസി ടൂർണമെന്റുകൾക്ക് ഇന്ത്യയ്ക്കെന്നും പ്രത്യേക പരിഗണന, വിമർശനവുമായി ജെയിംസ് നീഷാം

അടുത്ത ലേഖനം
Show comments