Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മളറിഞ്ഞിരിക്കണം തൈരിന്റെ ഈ ഗുണങ്ങൾ !

നമ്മളറിഞ്ഞിരിക്കണം തൈരിന്റെ ഈ ഗുണങ്ങൾ !
, ശനി, 4 ഓഗസ്റ്റ് 2018 (17:31 IST)
തൈര് നൂറ്റാണ്ടുകളായി തന്നെ നമ്മുടെ ആഹാര സംസ്കാരത്തിന്റെ ഭാഗമാണ്. കറിയൊന്നും ഇല്ലെങ്കിലും തൈരും കൂട്ടി ചോറുണ്ണുന്നവരാണ് നമ്മൾ. നമ്മുടെ പല സാലഡുകളിലും തൈരിന്റെ സാനിധ്യമുണ്ട്. ഇങ്ങനെ തൈര് നമ്മുടെ ആഹര ശീലത്തിൽ പ്രഥമ സ്ഥാനങ്ങളിൽ വരാൻ കാരണം അതിന്റെ ഗുണങ്ങൾകൊണ്ട് തന്നെയാണ്. 
 
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രത്യേക കഴിവുള്ള ആ‍ഹാര പഥാർത്ഥമാണ് തൈര്. ഇത് ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തും. ധാരാളം കാത്സ്യവും ഫോസ്ഫറസും തൈരിൽ അടങ്ങയിട്ടുള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനു ബലക്കുറവ് തടയുന്നതിനും ഇത് സഹായിക്കും. 
 
ശരീരത്തെ താപനില ഉയരാതിരിക്കാനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. ചൂടുകാലത്ത് കൂടുതൽ തൈര് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലെ കാരണം ഇതാണ്. കുടൽ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും. ദഹനപ്രശ്നങ്ങൾ ചെറുക്കുന്നതിനും തൈര് കഴിക്കുന്നതിലൂടെ സാധിക്കും. എന്നാൽ രാത്രി കാലങ്ങളിൽ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാൻസറിനെ പ്രതിരോധിക്കാൻ ചെറി?