Webdunia - Bharat's app for daily news and videos

Install App

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (18:24 IST)
KCL
കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍ പ്രവേശിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍  അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. കാലിക്കറ്റിന് വേണ്ടി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 64 ഉം അഖില്‍ സ്‌കറിയ 55 ഉം റണ്‍സ് എടുത്തു.
 
ട്രിവാന്‍ഡ്രത്തിന് വേണ്ടി വിനില്‍ ടി എസ് 2 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍  7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ട്രിവാന്‍ഡ്രത്തിന് വേണ്ടി റിയ ബഷീര്‍ 69 ഉം ഗോവിന്ദ് പൈ 68 ഉം റണ്‍സും നേടി.കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ 4 വിക്കറ്റ്  നേടി. 6.30 ന് നടക്കുന്ന രണ്ടാം സെമിയിലെ ഏരീസ് കൊല്ലം സെയിലേഴ്‌സ് - തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സര വിജയികളെ കാലിക്കറ്റ് ഫൈനലില്‍ നേരിടും. നാളെയാണ് ഫൈനല്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments