Webdunia - Bharat's app for daily news and videos

Install App

17 ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്; നാഗാലാന്‍ഡിനെതിരെ ചരിത്രംകുറിച്ച് കേരളത്തിന്റെ പെണ്‍‌പുലികള്‍ !

നാഗാലാൻഡിനെ 2 റൺസിന് ഓൾഔട്ടാക്കി കേരളം.. വെറും 2 പന്തിൽ കളിയും തീർത്തു

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (14:13 IST)
അ​ണ്ട​ർ 19 വ​നി​താ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ അ​ദ്ഭു​ത വി​ജ​യം സ്വന്തമാക്കി കേരള വനിതാ ക്രിക്കറ്റ് ടീം. ആദ്യ പന്തിലായിരുന്നു കേരളത്തിന്റെ അത്ഭുത ജയം. സമാനതകളില്ലാത്ത ബോളിങ് പ്രകടനത്തിലൂടെയായിരുന്നു ലോക ക്രിക്കറ്റിന്റെ നെറുകയിൽ കേരളത്തിന്റെ വനിതകള്‍ എത്തിയത്. 49.5 ഓവറും 10 വിക്കറ്റും ബാക്കിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ ജയം.
 
ടോസ് നേടി ബാറ്റിങ് ആരംഭിച്ച നാഗാലാൻഡ് വനിതകൾ 17 ഓവർ ക്രീസിൽ നിന്ന് നേടിയത് വെറും രണ്ടു റൺസ് മാത്രമായിരുന്നു. ആ രണ്ടു റൺസിലുള്ള ഒരു റണ്ണാവട്ടെ കേരളത്തിന്റെ താരങ്ങൾ എക്സ്ട്രാ ഇനത്തിൽ നൽകിയതുമായിരുന്നു. ഒരു റണ്ണെടുത്ത ഓപ്പണർ മേനകയാണ് നാഗാ നിരയിലെ ടോപ് സ്കോറര്‍. ബാക്കിയുള്ളാ പത്തുതാരങ്ങളും സംപൂജ്യരായാണ് മടങ്ങിയത്.
 
നാല് ഓവറിൽ ഒരു റണ്‍സ് പോലും വിട്ടു കൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ മിന്നു മാണിയാണ് നാഗാലാൻഡിനെ തകര്‍ത്തത്. സൗരഭ്യ പി രണ്ടുവിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാന്ദ്ര സുരേന്ദ്രൻ, ബിബി സെബാസ്റ്റ്യൻ എന്നിവരും റണ്‍സ് വിട്ടുകൊടുക്കാതെ ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. മൂന്ന് ഓവറിൽ രണ്ട് റൺസ് വഴങ്ങിയ അലീനാ സുരേന്ദ്രനാണ് നാഗാ പടയ്ക്ക് അൽപമെങ്കിലും ആശ്വാസം സമ്മാനിച്ചത്.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും രണ്ട് പന്തിൽ അഞ്ച് റൺസ് നേടി ജയം സ്വന്തമാക്കുകയും ചെയ്തു. ഒരു ലോക റെക്കോര്‍ഡാണ് ഈ വിജയം. നാഗാലാന്‍ഡ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് കേരളം റെക്കോര്‍ഡ് ജയം സ്വന്തമാക്കിയത്. 2006ല്‍ മ്യാന്‍മറിനെതിരെ നേപ്പാള്‍ രണ്ട് പന്തുകളില്‍ നേടിയ ജയമാണ് ഇതോടെ കേരളം തിരുത്തിക്കുറിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Upcoming Matches of India: ഇന്ത്യയുടെ വരാനിരിക്കുന്ന മത്സരങ്ങള്‍ ഏതൊക്കെ

ഗംഭീറിനു ആശ്വസിക്കാം; ഓവലില്‍ തോറ്റിരുന്നെങ്കില്‍ പണി കിട്ടിയേനെ !

ഐഎസ്എൽ പ്രതിസന്ധി: ബെംഗളുരു എഫ് സി താരങ്ങളുടെ ശമ്പളം നിർത്തിവെച്ചു

Asia Cup 2025: ഏഷ്യാ കപ്പില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

അടുത്ത ലേഖനം
Show comments