ആദ്യ പന്തില്‍ അത്ഭുത ജയം !; ലോക റെക്കോര്‍ഡ് കുറിച്ച് കേരള ക്രിക്കറ്റ് ടീം

നാഗാലാൻഡ് 17 ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്; ചരിത്രമെഴുതി കേരള വനിതകൾ

വെള്ളി, 24 നവം‌ബര്‍ 2017 (12:54 IST)
ആദ്യ പന്തില്‍ തന്നെ അത്ഭുത ജയം സ്വന്തമാക്കി കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം. നാഗാലാൻഡിനെ വെറും രണ്ട് റൺസിന് ഓള്‍ ഔട്ടാക്കിയായിരുന്നു കേരള വനിതകളുടെ തകര്‍പ്പന്‍ പ്രകടനം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരലം വെറും രണ്ട് പന്തിൽ അഞ്ച് റൺസ് നേടി ജയം സ്വന്തമാക്കുകയും ചെയ്തു. 
 
ഒരു ലോക റെക്കോര്‍ഡാണ് ഈ വിജയം. നാഗാലാന്‍ഡ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് കേരളം റെക്കോര്‍ഡ് ജയം സ്വന്തമാക്കിയത്. 2006ല്‍ മ്യാന്‍മറിനെതിരെ നേപ്പാള്‍ രണ്ട് പന്തുകളില്‍ നേടിയ ജയമാണ് ഇതോടെ കേരളം തിരുത്തിക്കുറിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഹ്‌ലി