Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരുക്ക് അവഗണിച്ച് സഞ്ജുവിന്റെ ബാറ്റിംഗ്, ബേസിൽ തമ്പിയുടെ മാരക ബോളിംഗ്; കേരളം ആദ്യമായി രഞ്ജി സെമിയിൽ

പരുക്ക് അവഗണിച്ച് സഞ്ജുവിന്റെ ബാറ്റിംഗ്, ബേസിൽ തമ്പിയുടെ മാരക ബോളിംഗ്; കേരളം ആദ്യമായി രഞ്ജി സെമിയിൽ
കൃഷ്ണഗിരി (വയനാട്) , വ്യാഴം, 17 ജനുവരി 2019 (13:42 IST)
കൈവിരലിനു പൊട്ടലേറ്റിട്ടും ചങ്കുറപ്പോടെ ബാറ്റ് ചെയ്‌ത സഞ്ജു സാംസണ്‍‌ പകര്‍ന്നു നല്‍കിയ വീര്യത്തില്‍ ബേസിൽ തമ്പി തകര്‍ത്തെറിഞ്ഞപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള ടീം ചരിത്രത്തിലാദ്യമായി സെമിയിൽ കടന്നു.

ശക്തരായ ഗുജറാത്തിനെ 113 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81 ബേസിൽ തമ്പി തന്നെയാണ് മാൻ ഒഫ് ദ മാച്ച്.

രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്‌സ് ലീഡായ 23 റണ്‍സ് കൂടി ചേര്‍ത്താണ് സന്ദര്‍ശകര്‍ക്കു മുന്നില്‍ 195 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറാത്ത് 81 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ആൾ ഔട്ടായ കേരളം ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162ൽ അവസാനിപ്പിച്ചു. 23 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റൺസിന് എല്ലാവരും പുറത്തായതോടെ ഗുജറാത്തിന് വിജയലക്ഷ്യമായി 195 റൺസ് കുറിക്കപ്പെട്ടു.

ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകരുടെ എല്ലാ വിക്കറ്റുകളും 81 റൺസ് എടുക്കുന്നതിനിടെ നഷ്‌ടമായതോടെയാണ് കേരളം ചരിത്രവിജയം നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ ആ പടുകൂറ്റന്‍ സിക്‍സ്; പന്തിന്റെയും കാര്‍ത്തിക്കിന്റെയും വിക്കറ്റ് തെറിച്ചു - ആരാകും രണ്ടാമന്‍ ?