ഓസീസിനെ വിറപ്പിച്ച വെടിക്കെട്ട് ബാറ്റ്സ്മാന് പാഡഴിച്ചു; നിരാശയോടെ ഇംഗ്ലണ്ട് ആരാധകര്‍
ഓസീസിനെ വിറപ്പിച്ച വെടിക്കെട്ട് ബാറ്റ്സ്മാന് പാഡഴിച്ചു; നിരാശയോടെ ഇംഗ്ലണ്ട് ആരാധകര്‍
ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന വാര്‍ത്തയ്ക്ക് ഒടുവില്‍ സ്ഥിരീകരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചുള്ള ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം കെവിന് പീറ്റേഴ്സന്റെ ട്വീറ്റ് പുറത്തുവന്നതോടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ നിരാശയിലായത്.
ബൂട്ട്സ് അപ്, താങ്ക്യൂ... എന്ന് ഒറ്റവാക്ക് ട്വീറ്റിലൂടെയാണ് കെ പി എന്ന ഓമനപ്പേരിലറിയപ്പെടുന്ന പീറ്റേഴ്സണ് തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപനം നടത്തിയത്.
37കാരനായ പീറ്റേഴ്സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും മാസങ്ങളായി പ്രചരിക്കുകയായിരുന്നു. ദേശീയ ടീമില്‍ ഇടം ലഭിക്കാത്തതും അധികൃതരുമായുള്ള തര്‍ക്കവുമാണ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഒരു കാലത്ത് ഇംഗ്ലണ്ട് നിരയിലെ ഏറ്റവും കരുത്തനായ ബാറ്റ്സ്മാനായിരുന്നു പീറ്റേഴ്സണ്. ആഷസ് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ ടീമിന് എന്നും വെല്ലുവിളിയായി നിന്നത് ഇദ്ദേഹമായിരുന്നു. 104 ടെസ്റ്റുകളും 136 ഏകദിനവും 36 ട്വന്റി20യും കളിച്ച കെപി 2010ല്‍ ട്വന്റി-20 ലോകകിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.
നിലവില്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ താരം കളിച്ചുകൊണ്ടിരിക്കുകയാണ് പീറ്റേഴ്സണ്.