ചെന്നൈയെ കണ്ടാൽ കലിയടങ്ങില്ല, ടെക്സാസ് സൂപ്പർ കിംഗ്സിനെതിരെ അടിച്ചു തകർത്ത് പൊള്ളാർഡ്, കൂട്ടിന് നിക്കോളാസ് പുറാനും

അഭിറാം മനോഹർ
ശനി, 12 ജൂലൈ 2025 (18:46 IST)
Kieron Pollard
ഡാലസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് 2025ന്റെ ക്വാളിഫയര്‍ 2 മത്സരത്തില്‍ ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് എം ഐ ന്യൂയോര്‍ക്ക് ഫൈനലില്‍.  വെസ്റ്റിന്‍ഡീസ് താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പുറാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് എം ഐ ന്യൂയോര്‍ക്കിന് വമ്പന്‍ വിജയം നേടികൊടുത്തത്.
 
ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എം ഐ ന്യൂയോര്‍ക്കിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്വിന്റണ്‍ ഡികോക്കും മൈക്കല്‍ ബ്രേസ്വലും തുടക്കത്തിലെ പുറത്തായെങ്കിലും 49 റണ്‍സുമായി ക്യാപ്റ്റന്‍ മോനാങ്ക് പട്ടേലും പുറത്താകാതെ 52 റണ്‍സുമായി നിക്കോളാസ് പുറാനും മികച്ച പ്രകടനമാണ് നടത്തിയത്. മത്സരം പൂര്‍ണമായും എം ഐ ന്യൂയോര്‍ക്കിന്റെ വരുതിയിലാക്കിയത് അവസാന ഓവറുകളില്‍ കിറോണ്‍ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ട് പ്രകടനമായിരുന്നു. 22 പന്തില്‍ 47 റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനായി ഫാഫ് ഡുപ്ലസി(59*)യും അക്വീല്‍ ഹൊസൈനുമാണ്(55*) തിളങ്ങിയത്. ജൂലൈ 14ന് നടക്കുന്ന ഫൈനലില്‍ വാഷിങ്ങ്ടണ്‍ ഫ്രീഡമാണ് എം ഐ ന്യൂയോര്‍ക്കിന്റെ എതിരാളികള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

Virat Kohli: ഫിറ്റ്നസ്സിൽ ഡൗട്ട് വെയ്ക്കല്ലെ, രണ്ടാം ഏകദിനത്തിൽ കോലി ഓടിയെടുത്തത് 60 റൺസ്!

India vs South Africa 2nd ODI: ബൗളിങ്ങില്‍ 'ചെണ്ടമേളം'; ഗംഭീര്‍ എന്താണ് ഉദ്ദേശിക്കുന്നത്?

India vs South Africa 2nd ODI: 'നേരാവണ്ണം പന്ത് പിടിച്ചിരുന്നേല്‍ ജയിച്ചേനെ'; ഇന്ത്യയുടെ തോല്‍വിയും മോശം ഫീല്‍ഡിങ്ങും

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

അടുത്ത ലേഖനം
Show comments