Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shubman Gill: രോഹിത് ഉടന്‍ തെറിക്കും, ഗില്‍ ഏകദിന ക്യാപ്റ്റന്‍സിയിലേക്ക്; ഗംഭീറിന്റെ നിലപാട് നിര്‍ണായകമാകും

മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്‍മാര്‍ എന്ന നിലയാണ് ഇപ്പോള്‍

Rohit Sharma and Shubman Gill

രേണുക വേണു

, ശനി, 12 ജൂലൈ 2025 (11:10 IST)
Rohit Sharma and Shubman Gill

Shubman Gill: ശുഭ്മാന്‍ ഗില്‍ ഉടന്‍ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയും ഏറ്റെടുക്കും. രോഹിത് ശര്‍മയാണ് നിലവിലെ നായകനെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ഗില്ലിനു ഏകദിനത്തിലും നേതൃശേഷി തെളിയിക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. 
 
മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്‍മാര്‍ എന്ന നിലയാണ് ഇപ്പോള്‍. ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ രോഹിത് ശര്‍മ, ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍. ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവ് തുടരുകയും ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നയിക്കുകയും ചെയ്യട്ടെ എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിക്കഴിഞ്ഞു. 
 
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നായകമികവും കണക്കിലെടുത്താണ് ഗില്ലിനു ഏകദിന ക്യാപ്റ്റന്‍സി നല്‍കാനുള്ള തീരുമാനം. ഗില്ലിനെ ഏകദിനത്തിലും നായകനാക്കുന്നത് സംബന്ധിച്ച് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടായിരിക്കും ഇനി ശ്രദ്ധേയം. 
 
ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടക്കേണ്ടിയിരുന്ന ഏകദിന, ട്വന്റി 20 പരമ്പരകള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ട് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാകും ഗില്‍ ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുക്കുക. അതിനു മുന്‍പായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jasprit Bumrah: 'ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്'; ചിരിപ്പിച്ച് ബുംറ (വീഡിയോ)