കെ എൽ രാഹുൽ സഞ്ജുവിനേക്കാൾ കേമൻ, കാരണം വ്യക്തമാക്കി സെവാഗ്

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (17:54 IST)
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയൻ്സിനെ നേരിടാനൊരുങ്ങുകയാണ് സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്. പോയൻ്റ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ള ഇരു ടീമുകളും തമ്മിലുള്ള മത്സരം രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിംഗിലാണ് നടക്കുന്നത്. ഇപ്പോഴിതാ മത്സരത്തിന് തൊട്ട് മുൻപ് രാജസ്ഥാൻ ലഖ്നൗ നായകന്മാരെ താരതമ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗ്.
 
സഞ്ജുവിനേക്കാൾ മികച്ച ക്രിക്കറ്ററാണ് കെ എൽ രാഹുലെന്ന് സെവാഗ് പറയുന്നു. ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനെ പറ്റിയാണ് പറയുന്നതെങ്കിൽ ഞാൻ വിശ്വസിക്കുന്നത് സഞ്ജുവിനേക്കാൾ മികച്ച താരം കെ എൽ രാഹുൽ ആണെന്നാണ്. ടെസ്റ്റ് ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കുന്ന താരമാണ് രാഹുൽ. വിദേശ പിച്ചുകളിൽ സെഞ്ചുറി നേടാനും രാഹുലിനായിട്ടുണ്ട്.
 
ഏകദിനത്തിൽ ഓപ്പണറായും മധ്യനിരതാരമായും മികച്ച പ്രകടനം പുറത്തെടുക്കാൻ രാഹുലിന് സാധിക്കുന്നു. ടി20യിലും രാഹുൽ മോശമാണെന്ന് പറയാനാകില്ല. കഴിഞ്ഞ മത്സരത്തിൽ രാഹുൽ നന്നായി ബാറ്റ് ചെയ്തു. സ്ട്രൈക്ക്റേറ്റ് കുറവാണെങ്കിൽ കൂടി ഫോമിൻ്റെ ലക്ഷണങ്ങൾ രാഹുൽ കാണിച്ചു. രാജസ്ഥാൻ നിരയിൽ ട്രെൻ്റ് ബോൾട്ട് ഒഴികെ മികച്ച പേസർമാരില്ല. രാഹുൽ ക്രീസിൽ നിൽക്കുകയാണെങ്കിൽ രാജസ്ഥാനെതിരെ മികച്ച സ്കോർ നേടാൻ ലഖ്നൗവിന് സാധിക്കും. സെവാഗ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ല, ഗംഭീർ ഉന്നം വെച്ചത് രോഹിത്തിനെയോ?

Sanju Samson: സഞ്ജുവിന് പിറന്നാൾ, ചെന്നൈയിലേക്കോ?, ഔദ്യോഗിക പ്രഖ്യാപനം വരുമോ?

Gautam Gambhir: ടി20യിൽ ഓപ്പണർമാർ മാത്രമാണ് സ്ഥിരം, ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങൾ തുടരുമെന്ന് ഗംഭീർ

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

സഞ്ജു ചെന്നൈയിലെത്തിയാൽ പകുതി സീസണിൽ ധോനി ചെന്നൈ വിടും: മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments