Select Your Language

Notifications

webdunia
webdunia
webdunia
webdunia

KL Rahul: എല്ലാവരും സെല്‍ഫിഷ് എന്നുവിളിച്ച് കളിയാക്കിയത് ഓര്‍മയുണ്ടോ? രാഹുല്‍ ഇപ്പോള്‍ പക്കാ ടീം മാന്‍ !

KL Rahul is selfless cricketer
, വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:03 IST)
KL Rahul: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സെഞ്ചുറിയടിച്ചത് വിരാട് കോലി ആണെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നവരില്‍ കെ.എല്‍.രാഹുലും ഉണ്ട്. കോലിക്ക് സെഞ്ചുറിയടിക്കാന്‍ വേണ്ടി സ്‌ട്രൈക്ക് മാറുന്നതില്‍ മാത്രമായിരുന്നു രാഹുലിന്റെ ശ്രദ്ധ. കോലി പലതവണ സിംഗിള്‍ എടുത്ത് തനിക്ക് സ്‌ട്രൈക്ക് നല്‍കാന്‍ നോക്കിയപ്പോള്‍ രാഹുല്‍ വിലക്കുകയായിരുന്നു. നിനക്ക് അര്‍ഹതപ്പെട്ട സെഞ്ചുറിയാണ് ഇതെന്ന് പറഞ്ഞ് കോലിയെ പ്രചോദിപ്പിക്കുകയായിരുന്നു നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് രാഹുല്‍ ചെയ്തിരുന്നത്. 
 
വേണമെന്ന് വച്ചിരുന്നെങ്കില്‍ രാഹുലിന് അര്‍ധ സെഞ്ചുറി നേടാന്‍ സാധിക്കുമായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രം വേണ്ടപ്പോള്‍ 33 ബോളില്‍ 33 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. അതായത് വെറും 17 റണ്‍സ് കൂടി നേടിയാല്‍ രാഹുലിന് അര്‍ധ സെഞ്ചുറി. എന്നാല്‍ കളി അവസാനിക്കുമ്പോള്‍ 34 പന്തില്‍ 34 എന്നതായിരുന്നു രാഹുലിന്റെ വ്യക്തിഗത സ്‌കോര്‍. പിന്നീട് ഇന്ത്യ നേടിയ 32 റണ്‍സില്‍ രാഹുലിന്റെ സമ്പാദ്യം ഒരു ബോളില്‍ ഒരു റണ്‍സ് മാത്രം ! 
 
നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടുന്നതിനു വേണ്ടിയും രാഹുല്‍ ഇതേ രീതിയില്‍ പിന്തുണ നല്‍കിയിരുന്നു. ഒരു സമയത്ത് എല്ലാവരും സെല്‍ഫിഷ് എന്നു വിളിച്ച് പരിഹസിച്ചിരുന്ന താരമാണ് രാഹുല്‍. എന്നാല്‍ ഇപ്പോള്‍ ഒരു ടീം പ്ലെയര്‍ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മധ്യനിരയില്‍ രാഹുല്‍ ഉള്ളത് ഇന്ത്യക്ക് വല്ലാത്ത ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിലെ റണ്‍വേട്ടയില്‍ പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ഭീഷണിയുയര്‍ത്തി റിസ്വാന്‍