Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹാനെ നില്‍ക്കെ രാഹുലിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കുമെന്ന് സൂചന; സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റര്‍ രഹാനെ പുറത്തേക്ക് !

രഹാനെ നില്‍ക്കെ രാഹുലിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കുമെന്ന് സൂചന; സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റര്‍ രഹാനെ പുറത്തേക്ക് !
, ബുധന്‍, 15 ഡിസം‌ബര്‍ 2021 (12:47 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനാകും. നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരുക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ കളിക്കാത്ത സാഹചര്യത്തിലാണ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാന്‍ ആലോചിക്കുന്നത്. മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താല്‍ക്കാലിക വൈസ് ക്യാപ്റ്റന്‍സി നല്‍കാന്‍ പോലും ബിസിസിഐയ്ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന് പുറമേ രവിചന്ദ്രന്‍ അശ്വിനേയും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ഭാവിയില്‍ രാഹുലിനെ ഇന്ത്യയുടെ നായകനായി ബിസിസിഐ കാണുന്നുണ്ട്. കോലി ടെസ്റ്റില്‍ കൂടി നായകസ്ഥാനം ഒഴിഞ്ഞാല്‍ രോഹിത് ശര്‍മ നായകനും രാഹുല്‍ ഉപനായകനും ആകും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷ ലോകകപ്പിലെ കണക്കുകൾ തീർക്കാൻ ഒരുങ്ങി ഇന്ത്യൻ വനിതകൾ, വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ