Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.എല്‍.രാഹുല്‍ ഏകദിന നായകസ്ഥാനത്തേക്ക്; രോഹിത്തിനും കോലിക്കും വിശ്രമം !

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും രോഹിത്തും കോലിയും കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

കെ.എല്‍.രാഹുല്‍ ഏകദിന നായകസ്ഥാനത്തേക്ക്; രോഹിത്തിനും കോലിക്കും വിശ്രമം !
, ചൊവ്വ, 21 നവം‌ബര്‍ 2023 (15:54 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കെ.എല്‍.രാഹുല്‍ ഇന്ത്യയെ നയിച്ചേക്കും. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിക്കാനാണ് സാധ്യത. രോഹിത്തിനു ശേഷം രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയുടെ ഏകദിന നായകന്‍. മൂന്ന് ട്വന്റി മത്സരങ്ങള്‍, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ഇതില്‍ ടെസ്റ്റ് പരമ്പരയില്‍ മാത്രമാകും രോഹിത്തും കോലിയും കളിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും രോഹിത്തും കോലിയും കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് കോലിക്കും രോഹിത്തിനും ഇനി ട്വന്റി 20 മത്സരങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ബിസിസിഐ ആലോചിക്കുന്നത്. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സാധ്യത ടീം: യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, പ്രസീത് കൃഷ്ണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനെ എടുക്കാത്തതിലാണോ നിങ്ങള്‍ക്ക് വിഷമം? റിയാന്‍ പരാഗ് അവസരം അര്‍ഹിക്കുന്നില്ലേ?