Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ആളികത്തി രാഹുല്‍; ബംഗ്ലാദേശിനെതിരെ അര്‍ധ സെഞ്ചുറി

പതിഞ്ഞ തുടക്കത്തിനു ശേഷം ആളികത്തുന്ന രാഹുലിനെയാണ് അഡ് ലെയ്ഡില്‍ കണ്ടത്

KL Rahul scored 50 against Bangladesh
, ബുധന്‍, 2 നവം‌ബര്‍ 2022 (14:48 IST)
വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത് കെ.എല്‍.രാഹുല്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ആദ്യമായാണ് രാഹുല്‍ രണ്ടക്കം കാണുന്നത്. കഴിഞ്ഞ മൂന്ന് കളികളിലും രണ്ടക്കം കാണാതെയാണ് രാഹുല്‍ പുറത്തായത്. 
 
പതിഞ്ഞ തുടക്കത്തിനു ശേഷം ആളികത്തുന്ന രാഹുലിനെയാണ് അഡ് ലെയ്ഡില്‍ കണ്ടത്. 32 പന്തില്‍ 50 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. നാല് സിക്‌സും മൂന്ന് ഫോറും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഷാക്കിബ് അല്‍ ഹസനാണ് ഒടുവില്‍ രാഹുലിനെ പുറത്താക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങൾക്ക് മുറിയിൽ പോലും സ്വകാര്യതയില്ല, അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ദ്രാവിഡ്