Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടരെ അഞ്ചാം സീസണിലും 500ന് മുകളിൽ റൺസ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ

തുടരെ അഞ്ചാം സീസണിലും 500ന് മുകളിൽ റൺസ്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ
, വ്യാഴം, 19 മെയ് 2022 (15:43 IST)
തുടർച്ചയായ അഞ്ചാം ഐപിഎൽ  സീസണിലും 500ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഡികോക്കിനൊപ്പം നടത്തിയ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് കൂടി രാഹുൽ തന്റെ പേരിലാക്കി.
 
2018 ഐപിഎൽ സീസണിൽ 659, 2019ൽ 593, 2020ൽ 670 എന്നിങ്ങനെയാണ് രാഹുലിന്റെ പ്രകടനം. കഴിഞ്ഞ ഐപിഎൽ സീസണിൽ 13 കളികളിൽ നിന്ന് 616 റൺസും താരം നേടി. ഈ സീസണിൽ 14 കളികളിൽ നിന്ന് 537 റൺസാണ് രാഹുൽ സ്വന്തമാക്കിയിട്ടു‌‌ള്ളത്. രണ്ട് സെഞ്ചുറി പ്രകടനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത് ജീവന്‍മരണ പോരാട്ടത്തിന്; ഇന്ന് ജയിച്ചാലും കാത്തിരിക്കണം !