Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന ലോകകപ്പില്‍ കെ.എല്‍.രാഹുല്‍ അവിഭാജ്യ ഘടകം; ഉടന്‍ മടങ്ങിയെത്തും

KL Rahul will be included in ODI world Cup Squad
, ശനി, 1 ജൂലൈ 2023 (12:06 IST)
കെ.എല്‍.രാഹുല്‍ ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചത്തുമെന്ന് സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍. ഏകദിന ലോകകപ്പിന് മുന്‍പ് രാഹുല്‍ പൂര്‍ണ കായിക ക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ രാഹുല്‍ അവിഭാജ്യ ഘടകമായിരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. 
 
റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ഏകദിന ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍.രാഹുല്‍ ഉറപ്പായും സ്ഥാനം പിടിക്കും. പരുക്കില്‍ നിന്ന് അദ്ദേഹം അതിവേഗം മുക്തനാകുന്നു. രാഹുലിന്റെ അവസ്ഥയില്‍ ഇപ്പോള്‍ വളരെ പുരോഗതിയുണ്ട്. ഒരു മാസത്തിനുള്ള പൂര്‍ണ കായികകക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ഏകദിന ലോകകപ്പില്‍ ഏറെ പ്രധാനപ്പെട്ട താരമാണ് രാഹുലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
അതേസമയം പരുക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ശ്രേയസ് അയ്യരും റിഷഭ് പന്തും ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും തിരിച്ചെത്താന്‍ സാധ്യത കുറവാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭ് പന്ത് ഉറപ്പായും കളിക്കില്ല, ശ്രേയസിന്റെ കാര്യം അനിശ്ചിതത്വത്തില്‍; ഏകദിന ലോകകപ്പില്‍ ഇന്ത്യ വിയര്‍ക്കും ! പകരം ആര്?