വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി അജിങ്ക്യ രഹാനെയെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 18 മാസമായി ടീമില്‍ ഇടമില്ലാതിരുന്ന രഹാനെയെ ഉപനായകനാക്കുന്നതിലൂടെ എന്താണ് ഉദ്ദേശിക്കതെന്ന് മനസിലാകുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്.
ടീമിന് സ്ഥിരതയും തുടര്‍ച്ചയുമാണ് ആവശ്യമെങ്കില്‍ ഇത്തരം നീക്കങ്ങള്‍ നടത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാകരുതെന്നും ഗാംഗുലി പറഞ്ഞു. ഒന്നര വര്‍ഷമായി ടെസ്റ്റ് ടീമിന് പുറത്തായിരുന്ന താരം ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ടെസ്റ്റ് ടീമില്‍ വീണ്ടും ഇടം നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 89,46 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍.
ഇത് പിന്നോട്ടുള്ള നീക്കമാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ തീര്‍ച്ചയായും ഭാവി കണക്കിലെടുത്തുള്ള നീക്കമല്ല. രവീന്ദ്ര ജഡേജയെ പോലുള്ള താരങ്ങളെ ഈ റോളിലേക്ക് പരിഗണിക്കാമായിരുന്നു. ഗാംഗുലി പറഞ്ഞു.