ഇംഗ്ലണ്ടിന് മുന്നിൽ തോറ്റ് തൊപ്പിയിട്ടതിന്റെ കാരണങ്ങൾ: തുറന്ന് പറഞ്ഞ് നായകൻ
ഇന്ത്യയെ എഴുതിത്തള്ളരുത്: അപേക്ഷയുമായി കോഹ്ലി
Publish Date: Thu, 13 Sep 2018 (10:17 IST)
Updated Date: Thu, 13 Sep 2018 (10:18 IST)
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. തോറ്റുവെന്ന് കരുതി ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് അഭ്യര്‍ത്ഥനയുമായി നായകന്‍ വിരാട് കോഹ്ലി. കളിയിലെ പരാജയത്തിന് ശേഷം നിരവധിയാളുകൾ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോഹ്‌ലിയുടെ അഭ്യർത്ഥന.
പരമ്പരയില്‍ ഇംഗ്ലണ്ട് തങ്ങളെക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തത്. അവരുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും കോഹ്ലി പറഞ്ഞു. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും അടുത്ത പരമ്പരയില്‍ തിരിച്ചുവരുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
അവസാന ദിനം ഇന്ത്യക്കായി പൊരുതിയ റിഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയും ബാറ്റിങ് പ്രകടനത്തെ കോഹ്ലി പ്രശംസിച്ചു. മത്സരത്തില്‍ കെഎല്‍ രാഹുലും റിഷഭ് പന്തും അവസാന ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ് പരമ്പര 4-1നാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.