ഇംഗ്ലങ്ങിലെ പരാജയംകൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുത്: കോഹ്‌ലി

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:43 IST)
ലണ്ടൻ: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ പരാജയംകൊണ്ടുമാത്രം ടീം ഇന്ത്യേയെ എഴുതിത്തള്ളരുതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടീം ഇന്ത്യയേക്കാൾ മികച്ച പ്രകടനം തന്നെയാണ് പരമ്പരയിൽ ഇംഗ്ലണ്ട് പുറത്തെടുത്തത്. പ്രസംസനീയം തന്നെയാണ് ആപ്രകടനമെന്നും കോഹ്‌ലി പറഞ്ഞു.
 
വിമർശനങ്ങളെ അംഗീകരിക്കുന്നു. അടുത്ത പരമ്പരയിൽ ശക്തമായി തന്നെ ടീം ഇന്ത്യ തിരിച്ചുവരുമെന്നും കോഹ്‌ലി വ്യക്തമാക്കി. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ വലിയ നാനക്കേടിൽ നിന്നും ടീമെനെ കരകയറ്റിയ കെ എൽ രാഹുലിനെയും റിഷബ് പന്തിനെയും കോഹ്‌ലി പ്രശംസിച്ചു. ഇരുവരെയും പോലുള്ള താരങ്ങൾ ടീമിലുള്ളിടത്തോളം കാലം ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചായസമയത്ത് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കളി കൈവിട്ട് പോയി: വിരാട് കോഹ്‌ലി