Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാഫിനൊപ്പമുള്ള ബാറ്റിംഗ് എബിഡിക്കൊപ്പമെന്ന പോലെ ഞാൻ ആസ്വദിക്കുന്നു: കോലി

ഫാഫിനൊപ്പമുള്ള ബാറ്റിംഗ് എബിഡിക്കൊപ്പമെന്ന പോലെ ഞാൻ ആസ്വദിക്കുന്നു: കോലി
, വെള്ളി, 19 മെയ് 2023 (19:14 IST)
കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു ഫാഫ് ഡുപ്ലെസിസിനെ കൈവിടുന്ന തീരുമാനം. ഇതൊടെ ഏറ്റവും ഗുണമുണ്ടായത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. കഴിഞ്ഞ 2 സീസണുകളില്‍ ആര്‍സിബിക്കായി മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്. ആര്‍സിബിയില്‍ കോലി ഡുപ്ലെസിസ് കൂട്ടുക്കെട്ട് ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ടായി മാറുകയും ചെയ്തു. ഇന്നലെ ഹൈദരാബാദിനെതിരെ 172 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും സ്ഥാപിച്ചത്.
 
ആര്‍സിബിയില്‍ ഇതിഹാസതാരം ഡിവില്ലിയേഴ്‌സിനൊപ്പമുള്ള സമയം എങ്ങനെ ആസ്വദിച്ചോ അതേ പോലെ തന്നെയാണ് ഡുപ്ലെസിസിനൊപ്പമുള്ള കൂട്ടുക്കെട്ട് താന്‍ ആസ്വദിക്കുന്നതെന്ന് കോലി പറയുന്നു. ഫാഫിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമാണ്. ഈ സീസണില്‍ ഞങ്ങള്‍ ഒരുമിച്ച്ച് 900 റണ്‍സ് നേടിയിട്ടുണ്ട്. എബിക്കൊപ്പം എങ്ങനെ ഞാന്‍ ആസ്വദിച്ചോ അതുപോലെയാണ് ഡുപ്ലെസിസിക്കൊപ്പം ബാറ്റ് ചെയ്യുന്നത്. കളി എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം പ്രചോദിപ്പിക്കുകയും ചില ബൗളര്‍മാരെ എങ്ങനെ നേരിടാമെന്നതിനെ പറ്റി പരസ്പരം ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: വേണ്ടത് 23 റൺസ്, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്