Webdunia - Bharat's app for daily news and videos

Install App

Virat Kohli: ഇത് അവനെടുത്ത തീരുമാനമല്ല, ഇംഗ്ലണ്ടിനെതിരെ മൂന്നോ നാലോ സെഞ്ചുറികളടിക്കുമെന്ന് കോലി പറഞ്ഞിരുന്നു: വെളിപ്പെടുത്തി ഡൽഹി കോച്ച്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുമുള്ള വിരാട് കോലിയുടെ അപ്രതീക്ഷിതമായ വിരമിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.

അഭിറാം മനോഹർ
ചൊവ്വ, 13 മെയ് 2025 (12:48 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുമുള്ള വിരാട് കോലിയുടെ അപ്രതീക്ഷിതമായ വിരമിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഇഷ്ട ഫോര്‍മാറ്റായ ടെസ്റ്റില്‍ കോലിയ്ക്ക് കൂടുതല്‍ കാലം കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലിയില്‍ നിന്നും രോഹിത്തില്‍ നിന്നും ഉണ്ടായത്. ഇതോടെ ബിസിസിഐ സീനിയര്‍ താരങ്ങളോട് മികച്ച പ്രകടനം ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ ടീമില്‍ നിന്നും പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയതായാണ് സൂചനകള്‍.
 
 ഇപ്പോഴിതാ വിരാട് കോലിയുടെ വിരമിക്കല്‍ തീരുമാനം തന്നെ ഞെടിച്ചെന്ന് പറയുകയാണ് രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ കോച്ചായ ശരണ്‍ദീപ് സിംഗ്. ഫെബ്രുവരിയില്‍ ഡല്‍ഹിക്കായി കോലി രഞ്ജി കളിക്കാനിറങ്ങിയപ്പോള്‍ കോലി കളിച്ചത് ശരണ്‍ദീപിന് കീഴിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ജൂണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ എ ടീമിന്റെ പരിശീലന മത്സരത്തിലടക്കം കളിക്കുമെന്നാണ് കോലി തന്നോട് പറഞ്ഞിരുന്നതെന്ന് ശരണ്‍ദീപ് പറയുന്നു.
 
ഫോം പ്രശ്‌നങ്ങളോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ കോലിക്കില്ല, ഓസ്‌ട്രേലിയയില്‍ മികവ് കാണിക്കാനാവാതെ പോയതില്‍ കോലി നിരാശനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടില്‍ മൂന്നോ നാലോ ടെസ്റ്റ് സെഞ്ചുറികള്‍ നേടുമെന്ന് കോലി തന്നോട് പറഞ്ഞതെന്നും ശരണ്‍ദീപ് പറഞ്ഞു. ടെസ്റ്റ് കരിയറില്‍ 123 മത്സരങ്ങളിലെ 210 ഇന്നിങ്ങ്‌സുകളില്‍ നിന്നും 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയത്. 7 ഇരട്ടസെഞ്ചുറികളടക്കം 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

അടുത്ത ലേഖനം
Show comments