ന്യൂസിലൻഡ് പര്യടനം; റെക്കോഡുകൾക്കരികെ ഹിറ്റ്‌മാനും കോലിയും

അഭിറാം മനോഹർ
ബുധന്‍, 22 ജനുവരി 2020 (15:09 IST)
കഴിഞ്ഞ വർഷം ക്രിക്കറ്റിലെ ഒട്ടുമുക്കാൽ നേട്ടങ്ങളും മത്സരിച്ച് തങ്ങളുടെ പേരിൽ കുറിച്ച താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശർമ്മയും. പുതിയ വർഷത്തിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കായി വെള്ളിയാഴ്ച്ച ഇന്ത്യൻ താരങ്ങൾ ഇറങ്ങുമ്പോൾ രണ്ടുപേരും തന്നെ പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെയാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പ്രകടനങ്ങളെന്ന റെക്കോഡ് കോലിയെ കാത്തിരിക്കുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിൽ നിന്നുമായി 10,000 റൺസ് നേട്ടം എന്ന റെക്കോഡിനരികെയാണ് രോഹിത് ശർമ്മ.
 
നിലവിൽ ടി20യിൽ12 മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളുമായി അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിക്കൊപ്പമാണ് ഇന്ത്യൻ നായകൻ. നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 സീരിസിൽ ഒരു മാൻ ഓഫ് ദ മാച്ച് പുരസ്കാരം കൂടെ സ്വന്തമാക്കാനായാൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് നേട്ടങ്ങളെന്ന റെക്കോഡ് കോലിയുടെ പേരിലാവും.
 
ഓപ്പണറെന്ന നിലയിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 216 ഇന്നിങ്സുകളിൽ നിന്നും 9937 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ് എന്നിവരാണ് 10,000 ക്ലബിലെത്തിയ മറ്റ് ഇന്ത്യൻ ഓപ്പണർമാർ. അഞ്ച് ടി20 മത്സരങ്ങളാണ് ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments