Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയും പോണ്ടിങും പിന്നിൽ: വീണ്ടും റെക്കോഡ് നേട്ടവുമായി കിംഗ് കോലി

ധോണിയും പോണ്ടിങും പിന്നിൽ: വീണ്ടും റെക്കോഡ് നേട്ടവുമായി കിംഗ് കോലി
, തിങ്കള്‍, 20 ജനുവരി 2020 (12:36 IST)
റെക്കോഡുകൾ സ്വന്തമാക്കുന്നത് തനിക്കൊരു വിനോദമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി ഏറെകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്. ഇക്കഴിഞ്ഞ ഓസീസിനെതിരായ പരമ്പരയിലും അതിൽ യാതൊരു മാറ്റവും സഭവിച്ചില്ല. ഓസീസുമായുള്ള  മൂന്നാം  ഏകദിനമത്സരത്തിൽ മറ്റൊരു റെക്കോഡ് നേട്ടം കൂടി തന്റെ പേരിൽ എഴുതിചേർത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
 
നായകൻ എന്ന നിലയിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ച താരമെന്ന റെക്കോഡാണ് ഓസീസിനെതിരെ കോലി സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിങ് ധോണി മുൻ ഓസീസ് നായകനായ റിക്കി പോണ്ടിങ് എന്നിവരെയാണ് കോലി മറികടന്നത്. വെറും 82 ഇന്നിഗ്സുകളിൽ നിന്നാണ് കോലിയുടെ റെക്കോഡ് നേട്ടം.
 
നായകനായിരിക്കെ 127 ഇന്നിഗ്സുകളിൽ നിന്നായിരുന്നു ധോണിയുടെ 5000 റൺസ് നേട്ടം. ഓസീസ് നായകനായ റിക്കി പോണ്ടിങാണ് പട്ടികയിൽ മൂന്നാമതുള്ളത്. പോണ്ടിങ്ങിന് 5000 റൺസ് തികക്കുന്നതിനായി 131 ഇന്നിഗ്സുകളാണ് വേണ്ടിവന്നത്. 135 ഇന്നിഗ്സുകളിൽ നിന്നായി 5000 റൺസ് സ്വന്തമാക്കിയ ഗ്രെയിം സ്മിത്താണ് പട്ടികയിൽ നാലമതുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് പുറത്തേക്ക്? ഒടുവിൽ കോഹ്ലിയും കൈവിടുന്നു; മിന്നിച്ച് രാഹുൽ