Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കും; മുന്നറിയിപ്പുമായി സെവാഗ്

സച്ചിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കും; മുന്നറിയിപ്പുമായി സെവാഗ്

Virender Sehwag
ന്യൂഡൽഹി , ശനി, 16 സെപ്‌റ്റംബര്‍ 2017 (20:34 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി തകര്‍ക്കുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.

പുതിയൊരു സച്ചിന്‍ ഉണ്ടാകില്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, കോഹ്‌ലിയുടെ പ്രകടനത്തോടെ ആ തോന്നല്‍ മാറിമറിഞ്ഞു. സ്ഥിരതയാർന്ന പ്രകടനം അവന്‍ തുടർന്നാൽ തന്‍റെ വാക്കുകൾ യാഥാർഥ്യമാകുമെന്നും വീരു വ്യക്തമാക്കി.

കുറഞ്ഞത് 10വർഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാന്‍ കോഹ്‌ലിക്കാകും. സ്ഥിരതയാർന്ന പ്രകടനം ഈ കാലയളവില്‍ തുടര്‍ന്നാല്‍ സച്ചിന്റെ മിക്ക ബാറ്റിംഗ് റെക്കോര്‍ഡുകളും തകരുമെന്നും ഒരു ടിവി അഭിമുഖത്തില്‍ സേവാഗ് വ്യക്തമാക്കി.

കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലാണ് കോഹ്‌ലി ഏകദിന ക്രിക്കറ്റിൽ മുപ്പത് സെഞ്ചുറി തികച്ചത്. 49 ഏകദിന സെഞ്ചുറികൾ നേ‌ടിയ സച്ചിന്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് മുന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിപ്പിക്കുന്ന തീരുമാനം; ഡു​മി​നി ടെസ്‌റ്റില്‍ നിന്നും വിരമിച്ചു