Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

Ravindra jadeja tweet
മുംബൈ , ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (16:03 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബിസിസിഐയുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി താ‍രം ട്വീറ്റ് ചെയ്‌തു.

“തിരിച്ചടികളില്‍ നിന്നുമുളള തിരിച്ചു വരവ് അതിനേക്കാള്‍ ശക്തമായിരിക്കണം”- എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതോടെ ജഡേജ മിനിറ്റുകള്‍ക്കകം പ്രസ്‌താവന ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.

വിശ്രമം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. റൊട്ടേഷന്‍ സിസ്റ്റമാണ് തുടരുന്നതെന്നും സെലക്‍ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജഡേജയെ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്. ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമത്തിന്റെ ഭാഗമല്ലെന്നും, ഈ തീരുമാ‍നം തിരിച്ചടിയാണെന്ന് വ്യക്തമായതിനാലാണ് ജഡേജ ഇത്തരത്തില്‍ ട്വീറ്റ് ചെയ്‌തതെന്നുമാണ് നിരീക്ഷകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍